ലൈംഗിക പീഡന കേസ്: പ്രജ്വലിനെ എംപി ക്വാർട്ടേഴ്സിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
Mail This Article
×
ബെംഗളൂരു ∙ ലൈംഗിക പീഡന കേസിൽ കസ്റ്റഡിയിലുള്ള ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയെ ഹാസനിലെ എംപി ക്വാർട്ടേഴ്സിലെത്തിച്ച് പ്രത്യേക അന്വേഷണസംഘം തെളിവെടുത്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദൾ നേതാവുമായ യുവതിയെ ക്വാർട്ടേഴ്സിലേക്കു വിളിച്ചുവരുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി 2021 മുതൽ ഉപദ്രവം തുടർന്നെന്നും പരാതിയിൽ പറയുന്നു. മുൻ പ്രധാനമന്ത്രി എന്ന പരിഗണനയിൽ ഹാസൻ എംപിയായിരിക്കെ ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയ്ക്ക് അനുവദിച്ച ഒൗദ്യോഗിക വസതിയായ എംപി ക്വാർട്ടേഴ്സ് പ്രജ്വൽ ആണ് ഉപയോഗിച്ചിരുന്നത്.
English Summary:
Prajwal Revanna Taken to MP Quarters by Special Investigation Team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.