ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. ചികിത്സയിൽ തുടരുന്ന നൂറിലേറെ പേരിൽ 30 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ വർഷം സമാന ദുരന്തത്തിൽ 22 പേർ മരിച്ചിട്ടും പാഠം പഠിച്ചില്ലേ എന്നു ചോദിച്ച ഹൈക്കോടതി, സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

വ്യാജമദ്യം എത്തിച്ച സംഘത്തിലുള്ളവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികളുടെ പേരിൽ 5 ലക്ഷം രൂപയും മാതാപിതാക്കളിലൊരാൾ നഷ്ടപ്പെട്ടവർക്ക് 3 ലക്ഷം രൂപയും നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. വിദ്യാഭ്യാസച്ചെലവും ഏറ്റെടുക്കും. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ആശുപത്രിയിൽ കഴിയുന്നവർക്ക് 50,000 രൂപയും സഹായധനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ,  നിയമസഭയിൽ പ്രതിഷേധിച്ച അണ്ണാഡിഎംകെ അംഗങ്ങളെ സ്പീക്കർ സഭയിൽ നിന്നു പുറത്താക്കി. കറുത്ത ഷർട്ട് അണിഞ്ഞാണ് പ്രതിപക്ഷം സഭയിലെത്തിയത്. ഇവരെ വീണ്ടും സഭയിൽ പ്രവേശിപ്പിക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർഥന പ്രകാരം സ്പീക്കർ നിർദേശിച്ചെങ്കിലും അണ്ണാഡിഎംകെ അംഗങ്ങൾ വിസമ്മതിച്ചു.

നടനും തമിഴക വെട്രിക് കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്‌ ഇന്നു നടക്കേണ്ട ജന്മദിനാഘോഷം മാറ്റിവച്ചു. സംസ്ഥാനത്ത് സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയുടെ വിൽപന കർശനമായി നിരീക്ഷിക്കാനും സർക്കാർ തീരുമാനിച്ചു.‌

English Summary:

High court agianst tamilnadu government in kallakurichi spurious liquor tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com