ADVERTISEMENT

മുംബൈ∙ കഴി‍ഞ്ഞ ദിവസം ബിജെപി വിട്ട മുൻ കേന്ദ്രമന്ത്രി സൂര്യകാന്താ പാട്ടീൽ എൻസിപി ശരദ് പവാർ പക്ഷത്ത് തിരിച്ചെത്തി. മറാഠ‌്‌വാഡ മേഖലയിൽ സ്വാധീനമുള്ള വനിതാ നേതാവാണ്. ഇത്തവണ ഹിൻഗോളി ലോക്‌സഭാ സീറ്റ് ചോദിച്ചെങ്കിലും ബിജെപി അവഗണിച്ചതാണു പാർട്ടി വിടാൻ കാരണമെന്നാണ് സൂചന.

1999ൽ ശരദ് പവാർ എൻസിപി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ച സൂര്യകാന്താ പാട്ടീൽ 2014ലാണ് ബിജെപിയിലെത്തിയത്. നാലു തവണ എംപിയും ഒരു തവണ എംഎൽഎയുമായിരുന്ന അവർ നേരത്തേ യുപിഎ സർക്കാരിൽ സഹമന്ത്രിയായിരുന്നു. 

English Summary:

Former Union Minister Suryakanta Patil returned to Sharad Pawar's NCP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com