ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ജയിച്ച ഭരണപക്ഷം ഡപ്യൂട്ടി സ്പീക്കർ പദവിയും വിട്ടുനൽകിയേക്കില്ലെന്ന് ഇന്ത്യാസഖ്യത്തിന്റെ വിലയിരുത്തൽ. സഭയുടെ പൂർണ നിയന്ത്രണം കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യത്തോടെ ഡപ്യൂട്ടി സ്പീക്കർ പദവും സ്വന്തമാക്കാൻ ഭരണപക്ഷം നീക്കം നടത്തും.

കീഴ്‌വഴക്കമനുസരിച്ച് ഡപ്യൂട്ടി സ്പീക്കർ പദം പ്രതിപക്ഷത്തിന് നൽകാറുണ്ടെങ്കിലും ഭരണമുന്നണിയിലെ ഘടകകക്ഷികളിലൊന്നിന് അതു നൽകാനാകും ബിജെപിക്കു താൽപര്യം. ഇതിനെതിരെ സഭയ്ക്കുള്ളിൽ ഒറ്റക്കെട്ടായി പോരാടാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം. 

English Summary:

India alliance assess that they will not get Deputy Speaker post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com