ADVERTISEMENT

ന്യൂഡൽഹി ∙ പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോക്‌സഭയ്ക്കു പ്രതിപക്ഷനേതാവിനെ ലഭിക്കുന്നത്. 2014, 2019 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആകെ സീറ്റിന്റെ 10% അംഗബലമില്ലാതിരുന്നതിനാൽ പാർട്ടിയുടെ ലോക്സഭാ കക്ഷിനേതാവിന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക പദവി ലഭിച്ചിരുന്നില്ല. പ്രതിപക്ഷനേതാവെന്ന നിലയിൽ രാഹുലിനു കാബിനറ്റ് റാങ്ക് ലഭിക്കും. പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനവും ലഭിക്കാം. 

വിവിധ അന്വേഷണ ഏജൻസി മേധാവികൾ, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ, വിവരാവകാശ കമ്മിഷണർ എന്നിവരെയടക്കം നിയമിക്കുന്ന സമിതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രാഹുലും ഇടംപിടിക്കും.

English Summary:

Opposition leader after 10 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com