സത്യപ്രതിജ്ഞ: എൻജിനീയർ റഷീദിന് പരോൾ നൽകി
Mail This Article
×
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമുള്ള മണ്ഡലത്തിൽ നിന്നു വിജയിച്ച എൻജിനീയർ റഷീദ് എന്ന അബ്ദുൽ റഷീദ് ഷെയ്ഖിന് (57) സത്യപ്രതിജ്ഞ ചെയ്യാൻ പട്യാല ഹൗസ് കോടതി വെള്ളിയാഴ്ച 2 മണിക്കൂർ കസ്റ്റഡി പരോൾ നൽകി. ഭീകരപ്രവർത്തനക്കുറ്റമാരോപിച്ചു 2017 ൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഇദ്ദേഹത്തിനു സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകാമെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കോടതിയെ അറിയിച്ചിരുന്നു. പാർലമെന്റ് സമ്മേളനം അവസാനിച്ചതോടെ സ്പീക്കറുടെ ചേംബറിൽ വച്ചായിരിക്കും ചടങ്ങ്. നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയെ ഉൾപ്പെടെ തോൽപ്പിച്ചാണ് റഷീദ് ലോക്സഭയിലെത്തിയത്.
English Summary:
Parole granted to Abdul Rasheed Sheikh for Oath
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.