ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയടക്കം 98 രാജ്യങ്ങളിലുള്ള ചില ഐഫോൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ ചാരസോഫ്റ്റ്‍വെയറുകൾ ശ്രമിച്ചുവെന്ന് ആപ്പിൾ കമ്പനിയുടെ സുരക്ഷാ മുന്നറിയിപ്പ്.

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി, കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പുഷ്പരാജ് ദേശ്പാണ്ഡെ എന്നിവർക്ക് ഈ മുന്നറിയിപ്പ് ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. സമൃദ്ധ ഭാരത് ഫൗണ്ടേഷൻ സ്ഥാപകനായ പുഷ്പരാജ് ആണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെക്കുറിച്ച് പുസ്തകമെഴുതിയത്.

നവംബറിൽ മല്ലികാർജുൻ ഖർഗെ, സീതാറാം യച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഐഫോണുകളിലെ വിവരങ്ങൾ ചോർത്താൻ ‘സർക്കാർ സ്പോൺസേഡ് ഹാക്കർമാർ’ ശ്രമിച്ചിട്ടുണ്ടാകാമെന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകിയിരുന്നു.ഇത്തവണത്തെ മുന്നറിയിപ്പിൽ സർക്കാർ സ്പോൺസേഡ് എന്ന വാക്കില്ല.  

English Summary:

Apple warns iPhone users about information leaking spyware

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com