ADVERTISEMENT

ന്യൂഡൽഹി ∙ കൂടുതൽ ഫലപ്രദമെന്നു കരുതുന്ന ഗർഭനിരോധന മാർഗങ്ങളായ സബ്ഡെർമൽ ഇംപ്ലാന്റ്, സബ്ക്യൂട്ടേനീയസ് ഇൻജക്‌ഷൻ എന്നിവ വൈകാതെ കുടുംബാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ഇത്തരം ദീർഘസമയ ഗർഭനിരോധന മാർഗങ്ങൾ നിലവിൽ ലഭ്യമാണ്.

തുടക്കത്തിൽ 10 സംസ്ഥാനങ്ങളിൽ 2 വീതം ജില്ലകളിൽ ഇതു ലഭ്യമാക്കും. പിന്നീട് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സഹസ്രാബ്ദത്തിൽ സ്ത്രീകൾ ചെറിയ കുടുംബങ്ങൾ തിരഞ്ഞെടുക്കുന്നു. പകുതിയിലധികം സ്ത്രീകളും പ്രത്യുൽപാദന പ്രായത്തിൽ (15–49 വയസ്സ്) ആധുനിക ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് കുടുംബാസൂത്രണ പദ്ധതിയുടെ വിജയമാണ്– നഡ്ഡ പറഞ്ഞു.

English Summary:

Family planning program will be expanded in country says JP Nadda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com