ADVERTISEMENT

‘ന്യൂഡൽഹി ∙ കഴിഞ്ഞ ദിവസം നടത്തിയ മണിപ്പുർ സന്ദർശനത്തിന്റെ വിഡിയോ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവച്ചു. ‘മണിപ്പുരിൽ കലാപം ആരംഭിച്ച ശേഷം എന്റെ മൂന്നാമത്തെ സന്ദർശനമാണ്. അവിടെ വീടുകൾ കത്തിയമരുന്നു, ആയിരക്കണക്കിനു കുടുംബങ്ങൾ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നു. ജനങ്ങൾക്കു പറയാനുള്ളതു കേട്ട്, സമാധാനത്തിന് ആഹ്വാനം ചെയ്യാൻ പ്രധാനമന്ത്രി അവിടെയെത്തണം. കലാപം അവസാനിപ്പിക്കാനുള്ള നടപടികൾക്കായി കോൺഗ്രസും ഇന്ത്യാസഖ്യവും പാർലമെന്റിൽ ശക്തമായി വാദിക്കും’– കലാപത്തിൽനിന്നു രക്ഷിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം കരഞ്ഞപേക്ഷിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം രാഹുൽ കുറിച്ചു. 

English Summary:

Rahul Gandhi shares the pain of Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com