കരുണാനിധിയുടെ ഓർമയ്ക്ക് 100 രൂപ നാണയം
Mail This Article
×
ന്യൂഡൽഹി ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന എം.കരുണാനിധിയുടെ 100–ാം ജന്മവാർഷികത്തിന്റെ ഭാഗമായി 100 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കും. ഇതിൽ കരുണാനിധിയുടെ ചിത്രവും ഒപ്പുമുണ്ടാവും. വ്യക്തികളുടെയും സംഭവങ്ങളുടെയും സ്മരണാർഥം പുറത്തിറക്കുന്ന നാണയങ്ങൾ പൊതുവിനിമയത്തിനായി വലിയതോതിൽ പുറത്തിറക്കാറില്ല. indiagovtmint.in എന്ന വെബ്സൈറ്റിലൂടെയാണ് ഇവയുടെ വിൽപന.
പാർലമെന്റിൽ കേവലഭൂരിപക്ഷമില്ലാത്ത ബിജെപി പ്രതിപക്ഷകക്ഷികളിലേക്കും പാലമിടുന്നതിന്റെ ഭാഗമായാണ് ഈ നീക്കത്തെ രാഷ്ട്രീയവൃത്തങ്ങൾ കാണുന്നത്. ഡിഎംകെയ്ക്ക് ഡപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുമെന്നും അഭ്യൂഹമുണ്ടായിരുന്നു.
English Summary:
Hundred rupees coin in memory of M Karunanidhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.