ADVERTISEMENT

ന്യൂഡൽഹി ∙ സർക്കാരിൽനിന്നു നേട്ടം പ്രതീക്ഷിച്ചായിരുന്നു വൻകിട കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുകൾ നൽകിയതെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി 22നു വാദം കേൾക്കും. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പമായിരിക്കും ഇതും പരിഗണിക്കുകയെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. 

എസ്ഐടിയെ നിയോഗിക്കണമെന്ന ഹർജി ഏപ്രിലിലാണ് സുപ്രീം കോടതി മുൻപാകെ എത്തിയത്. ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെയാണിത്. ബോണ്ടുകളിലെ സുതാര്യതാപ്രശ്നം ചൂണ്ടിക്കാട്ടിയ കോടതി, ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടിരുന്നു. തുടർന്നു പ്രസിദ്ധീകരിച്ച പട്ടികയിലെ വിവരങ്ങളാണു ഹർജിയുടെ ആധാരം. 

സർക്കാർ കരാറുകൾ, ലൈസൻസ് എന്നിവ നേടാനും കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒഴിവാക്കാനും ഉദ്ദേശിച്ചുള്ളതാണ് പല ഇലക്ടറൽ ബോണ്ടുകളെന്നും ഹർജിയിൽ ആരോപിക്കുന്നു. 

English Summary:

Petition to appoint Special Investigation Team for Electoral Bond issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com