വീണ്ടും മറാഠ സംവരണ സമരം; മഹാരാഷ്ട്രയിൽ ബിജെപിക്ക് തലവേദന
Mail This Article
×
മുംബൈ ∙ മൂന്നു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മഹാരാഷ്ട്ര സർക്കാരിനു മേൽ സമ്മർദം ശക്തമാക്കി മറാഠാ സംവരണ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ നിരാഹാര സമരം പുനരാരംഭിക്കുന്നു. കഴിഞ്ഞ മാസം സമരത്തിൽ നിന്നു പിൻമാറിയപ്പോൾ സർക്കാർ നൽകിയ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നു വീണ്ടും സമരം തുടങ്ങുന്നത്. മറാഠകളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനെതിരെ പിന്നാക്ക വിഭാഗങ്ങൾ പ്രക്ഷോഭരംഗത്തുള്ളതു സർക്കാരിന് തലവേദനയാണ്.
English Summary:
Maratha reservation struggle restarting
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.