ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ ഏതു സ്ഥലവും ഇനി അടയാളപ്പെടുത്താനായി തപാൽ വകുപ്പിന്റെ ഡിജിപിൻ (ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ) വരുന്നു. നിലവിൽ ഒരു പ്രദേശത്തെ മൊത്തമായി സൂചിപ്പിക്കാനാണ് പിൻകോഡ്. ഡിജിപിൻ വരുന്നതോടെ 4 മീറ്റർ വീതം നീളവും വീതിയുമുള്ള ഓരോ ചതുരക്കളത്തിനും 10 ഡിജിറ്റുള്ള ആൽഫന്യൂമറിക് കോഡ് (അക്കാക്ഷര കോഡ്) നിലവിൽ വരും (ഉദാ: 829-4G7-PMJ8).

ഇതിന്റെ സാങ്കേതികരേഖയിന്മേൽ തപാൽ വകുപ്പ് പൊതുജനാഭിപ്രായം തേടി. ഐഐടി ഹൈദരാബാദുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ദുരന്തനിവാരണം, ഇ–കൊമേഴ്സ് ഡെലിവറി അടക്കം എളുപ്പമാക്കുന്നതിനാണ് പുതിയ സംവിധാനം. ഡിജിപിൻ ലഭിച്ചാൽ ഓഫ്‍ലൈനായി പോലും കൃത്യം ലൊക്കേഷൻ മനസ്സിലാക്കാൻ കഴിയും. 2, 3, 4, 5, 6, 7, 8, 9, G, J, K, L, M, P, W, X എന്നീ അക്കങ്ങളും അക്ഷരങ്ങളും ഉപയോഗിച്ചായിരിക്കും ഡിജിപിൻ.

അക്കാക്ഷര കോഡ് എങ്ങനെ

രാജ്യത്തെ 16 മേഖലകളാക്കി ആദ്യം തിരിക്കും. ഡിജിപിൻകോഡിലെ ആദ്യ ഡിജിറ്റ് ഈ മേഖലയെ പ്രതിനിധീകരിക്കും. ഓരോ മേഖലയെയും വീണ്ടും 16 സബ് മേഖലകളാക്കി തിരിച്ചിട്ടുണ്ട്. രണ്ടാമത്തെ ഡിജിറ്റ് സബ് മേഖലയാണ്. ചുരുക്കത്തിൽ ആദ്യത്തെ 2 ഡിജിറ്റ് കൊണ്ട് തന്നെ 256 സബ് മേഖലകളിൽ എവിടെയെന്ന് മനസ്സിലാക്കാം. ഇതിനു താഴേക്കുള്ള വിഭജനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കി ഡിജിറ്റുകൾ. പൊതുജനാഭിപ്രായം രേഖപ്പെടുത്താൻ: indiapost.gov.in

English Summary:

Digital postal index number is coming in Postal department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com