ADVERTISEMENT

ന്യൂഡൽഹി ∙ ആന്ധ്രയിലെ രാഷ്ട്രീയ അതിക്രമങ്ങൾക്കെതിരെ മുൻ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് പാർട്ടി പ്രസിഡന്റുമായ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി ഡൽഹിയിൽ പ്രതിഷേധിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും ഭരണകക്ഷിയുടെ ആളുകൾ നിയമം കയ്യിലെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം സമയം തേടിയിട്ടുണ്ടെന്നാണു വിവരം. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം ആദ്യമായാണു ജഗൻ ഡൽഹിയിലെത്തുന്നത്. ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി പ്രവർത്തകർ നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ വിവരിക്കുന്ന ചിത്ര–വിഡിയോ പ്രദർശനവും ഡൽഹിയിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ആന്ധ്രയിൽ ടിഡിപി–ബിജെപി സഖ്യമാണ് അധികാരത്തിലെത്തിയത്. 

ഇന്ത്യാസഖ്യത്തിലെ പല നേതാക്കളും പ്രതിഷേധത്തിനു പിന്തുണയുമായി രംഗത്തെത്തി. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് സഞ്ജയ് റാവുത്ത്, പ്രിയങ്ക ചതുർവേദി തുടങ്ങിയവർ അതിക്രമങ്ങളെ അപലപിച്ചു. അതേസമയം, ജഗൻ മോഹന്റേതു രാഷ്ട്രീയ നാടകമാണെന്നു ടിഡിപി നേതാക്കൾ പ്രതികരിച്ചു. 

English Summary:

YS Jagan Mohan Reddy protested in Delhi against violence in Andhra Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com