ADVERTISEMENT

ബെംഗളൂരു∙ ലൈംഗിക പീഡന കേസിൽ ജയിലിൽ കഴിയുന്ന ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി. 2 വീട്ടുജോലിക്കാരും ദൾ വനിതാ നേതാവും ഉൾപ്പെടെയുള്ളവരാണ് പരാതിക്കാർ. പീഡന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജർമനിയിലേക്കു കടന്ന പ്രജ്വൽ മേയ് 31ന് മടങ്ങി എത്തിയപ്പോഴാണ് അറസ്റ്റിലായത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡന കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന സഹോദരൻ സൂരജ് രേവണ്ണയ്ക്ക് കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. 

English Summary:

No bail for Prajwal Revanna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com