മോദി യുക്രെയ്ൻ സന്ദർശിച്ചേക്കും
Mail This Article
×
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് അവസാനവാരം യുക്രെയ്ൻ സന്ദർശിച്ചേക്കും. ഓഗസ്റ്റ് 24ന് യുക്രെയ്ൻ ദേശീയ ദിനമാണ്. ഇതിനോടനുബന്ധിച്ചാകും സന്ദർശനമെന്നാണു സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.
റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം ഈ മാസാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചിരുന്നു. ഇറ്റലിയിൽ ജി–7 ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മോദിയെ യുക്രെയ്നിലേക്ക് ക്ഷണിച്ചിരുന്നു. സമീപരാജ്യമായ പോളണ്ടും മോദി സന്ദർശിച്ചേക്കും.
English Summary:
Narendra Modi may visit Ukraine
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.