ADVERTISEMENT

ന്യൂഡൽഹി ∙ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ കഴിഞ്ഞ 5 വർഷത്തിനിടെ രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകൾ ജനങ്ങളിൽനിന്ന് പിഴത്തുകയായി ഈടാക്കിയത് 8494 കോടി രൂപ. ലോക്സഭയിലാണ് കേന്ദ്ര സർക്കാർ കണക്ക് അവതരിപ്പിച്ചത്. 

2015 ലാണ് മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് പിഴ ഈടാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്. അതതു ബാങ്കുകളുടെ ബോർഡുകൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും പറഞ്ഞിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 ൽ മിനിമം ബാലൻസ് നിബന്ധന എടുത്തുകളഞ്ഞു. എന്നാൽ മറ്റു പല ബാങ്കുകളും ഇതു തുടരുന്നുണ്ട്.  2018നു ശേഷം രാജ്യത്തെ ബാങ്കുകൾ ഇത്തരത്തിൽ  പിഴയായി ഈടാക്കിയത് 21,044 കോടി രൂപയാണ്.

5 വർഷത്തിനിടെ ‌പിരിച്ച പിഴത്തുക (തുക കോടിയിൽ)

ബാങ്ക് ഓഫ് ബറോഡ - 1250

ബാങ്ക് ഓഫ് ഇന്ത്യ - 827

ബാങ്ക് ഓഫ് മഹാരാഷ്ട്ര - 470

കനറാ ബാങ്ക് - 1157

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 587

ഇന്ത്യ ബാങ്ക് - 1466

ഇന്ത്യൻ ഓവർസീസ് ബാങ്ക് - 19

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് - 55

പഞ്ചാബ് നാഷനൽ ബാങ്ക് - 1537

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 640 (2019-20)

യൂക്കോ ബാങ്ക് - 66

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 414

English Summary:

Minimum Balance: 8494 crore taken by banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com