ADVERTISEMENT

ന്യൂഡൽഹി ∙ വഖഫ് ബോർഡുകളുടെ അധികാരങ്ങൾ പരിമിതപ്പെടുത്താൻ കേന്ദ്രസർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. നാൽപതോളം ഭേദഗതികൾ അടങ്ങിയ ബിൽ നടപ്പു പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണു സൂചന. വെള്ളിയാഴ്ച നടന്ന മന്ത്രിസഭായോഗം ഇതിന് അംഗീകാരം നൽകിയതായാണു വിവരം.

ഭൂമിയുമായി ബന്ധപ്പെട്ട് വഖഫ് ബോർഡുകളുടെ അവകാശങ്ങളിൽ നിർബന്ധിത പരിശോധനകളടക്കം ഏർപ്പെടുത്തിയേക്കും. ബോർഡിന്റെ ഘടനയിലും അധികാരത്തിലും മാറ്റം വരുത്താൻ 1995ലെ വഖഫ് നിയമത്തിലെ 9,14 എന്നീ വകുപ്പുകളിൽ ഭേദഗതി വന്നേക്കും. വനിതാപ്രാതിനിധ്യം ഉറപ്പാക്കാനും നീക്കമുണ്ട്. വഖഫ് ഭൂമികളുടെ മേൽനോട്ടത്തിനു ജില്ലാ മജിസ്ട്രേട്ടുമാരെ നിയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്.

കേരളത്തിലേതടക്കം രാജ്യത്ത് 32 വഖഫ് ബോർഡുകൾ നിലവിലുണ്ട്. ഇവയ്ക്ക് 8.7 ലക്ഷം വസ്തുവകകളുണ്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം കേരള വഖഫ് ബോർഡിനു കീഴിലുള്ളത് 53,279 വസ്തുവകകളാണ്.

വഖഫ് ബോർഡുകൾക്കു പരിധിയില്ലാതെ അധികാരം നൽകുന്നുവെന്ന് ആരോപിച്ച് 1995ലെ വഖഫ് നിയമം റദ്ദാക്കുന്നതിനായി ബിജെപി എംപി ഹർനാഥ് സിങ് യാദവ് ഡിസംബറിൽ ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമുയർത്തിയിരുന്നു.

English Summary:

Central government to restrict powers of Waqf board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com