ADVERTISEMENT

ചെന്നൈ ∙ കൊല്ലപ്പെട്ട തമിഴ്നാട് ബിഎസ്പി നേതാവ് കെ.ആംസ്ട്രോങ്ങിന്റെ കുടുംബത്തിനു നേരെ വധഭീഷണി ഉയർന്നതിനെത്തുടർന്ന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വീടിനു നേരെ ബോംബ് ആക്രമണം നടത്തുമെന്നും ആംസ്ട്രോങ്ങിന്റെ മകളെ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണിപ്പെടുത്തിയുള്ള കത്താണു വീട്ടിലെത്തിയത്. വീടിനു മുന്നിൽ സായുധ സേനയെ വിന്യസിക്കുകയും ആംസ്ട്രോങ്ങിന്റെ ഭാര്യ പോർക്കൊടിക്കും മകൾക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. കത്തയച്ചതായി സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പോർക്കൊടി നിലവിൽ പാർട്ടി കോ ഓർഡിനേറ്ററാണ്. കഴിഞ്ഞ 5നാണു ബിഎസ്പി തമിഴ്നാട് പ്രസിഡന്റും അഭിഭാഷകനുമായ കെ.ആംസ്ട്രോങ് പെരമ്പൂരിൽ കൊല്ലപ്പെട്ടത്. കേസിൽ 18 പ്രതികളെ പിടികൂടി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത പ്രതി തിരുവെങ്കിടം തെളിവെടുപ്പിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചിരുന്നു

English Summary:

Arrest for giving death threats to Armstrong's family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com