ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ ഏകവ്യക്തിനിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷവും ഏകവ്യക്തിനിയമത്തിൽനിന്നു പിന്മാറില്ലെന്ന ബിജെപിയുടെ പ്രഖ്യാപനം കൂടിയാണ് ഉത്തരാഖണ്ഡിലെ നീക്കങ്ങൾ. രാജ്യത്ത് ഏകവ്യക്തിനിയമം പാസാക്കിയ ഏക സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. മുസ്‌ലിം സംഘടനകളും ഇന്ത്യാസഖ്യത്തിലെ പ്രമുഖ പാർട്ടികളും നിയമത്തിനെതിരെ രംഗത്തുണ്ടെങ്കിലും ഒക്ടോബറിൽ നിയമം നടപ്പാക്കാനാണ് ബിജെപി സർക്കാരിന്റെ തീരുമാനം.

സംസ്ഥാന സ്ഥാപക ദിനമായ നവംബർ 9ന് മുൻപു നിയമം നടപ്പാക്കുമെന്നു മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രഖ്യാപിച്ചിട്ടുണ്ട്. നിയമവ്യവസ്ഥകൾ സംബന്ധിച്ച വിദഗ്ധസമിതി റിപ്പോർട്ട് കഴിഞ്ഞമാസം പ്രസിദ്ധീകരിച്ചിരുന്നു. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, സഹവാസം തുടങ്ങിയ കാര്യങ്ങളിലെ ഏകീകരണമാണ് നിയമത്തിന്റെ കാതൽ. ഇക്കാര്യങ്ങളിൽ നിലവിലുള്ള മതനിയമങ്ങൾ അസാധുവാകും.

വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന (ലിവിങ് ടുഗെദർ) 18–21 പ്രായക്കാർ അക്കാര്യം മാതാപിതാക്കളെ അറിയിക്കണമെന്നു റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. ഇതു സ്വകാര്യത ഇല്ലാതാക്കുമെന്ന ആക്ഷേപമുണ്ട്. വിവാഹം മാത്രമല്ല, ലിവിങ് ടുഗെദറും നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയുമുണ്ട്. ലിവിങ് ടുഗെദറിനു നിയമപരിരക്ഷ നൽകുന്ന ഈ വ്യവസ്ഥയ്ക്കെതിരെയും വിമർശനമുയർന്നിട്ടുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 2.89% വരുന്ന പട്ടികവിഭാഗക്കാരെ നിയമത്തിന്റെ പരിധിയിൽ പെടുത്തിയിട്ടില്ല.

English Summary:

Uttarakhand State government prepares to implement uniform civil code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com