ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെയും പേരെടുത്തു പറയാതെ ‘2 കുട്ടികളെ’ന്നു പരാമർശിച്ച് ബിജെപി. ‘2 കുട്ടികൾക്ക്’ അടുത്തിടെ രാഷ്ട്രീയമായുണ്ടായ ശക്തി, യുപിയിലെ ക്രിമിനലുകൾക്ക് ഊർജവും ധൈര്യവും പകർന്നതായാണു ബിജെപി വക്താവ് സുധാംശു ത്രിവേദിയുടെ പരാമർശം.

പീഡനക്കേസിൽ പിടിയിലായ 2 പേർ സമാജ്‌വാദി പാർട്ടിയുമായി ബന്ധമുള്ളവരാണ്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ ഇന്ത്യാസഖ്യം ഇത്തരം അക്രമികളുടെ പാർട്ടിക്കു പിന്തുണ നൽകുന്നു. അക്രമികൾ, ‘2 കുട്ടികളുമായി’ ബന്ധമുള്ളവരാണെന്നും സുധാംശു ത്രിവേദി ആരോപിച്ചു. ബംഗാളിലെ ഡോക്ടർ കൊലക്കേസ് സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ടു.

English Summary:

BJP mentioned Rahul Gandhi and Akhilesh Yadav as students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com