കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനപദവി ചർച്ചയാകുമെന്ന് കോൺഗ്രസ്
Mail This Article
×
ന്യൂഡൽഹി ∙ ജമ്മു കശ്മീരിനു സംസ്ഥാന പദവി തിരികെ നൽകാത്ത വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് കോൺഗ്രസ്. ജനങ്ങളുടെ ആവശ്യവും സുപ്രീം കോടതിയുടെ നിർദേശവും അവഗണിക്കുന്ന നിലപാടാണു ബിജെപിയുടേതെന്നും കോൺഗ്രസ് ആരോപിച്ചു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സമീപകാലത്തു കൈക്കൊണ്ട നടപടികളെല്ലാം കേന്ദ്രം നിയോഗിക്കുന്ന ലഫ്. ഗവർണറുടെ അധികാരപരിധി വർധിപ്പിക്കാൻ വേണ്ടിയാണ്. ഇതു തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ അധികാരത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്.
-
Also Read
കെ.സി. വേണുഗോപാൽ പിഎസി അധ്യക്ഷൻ
English Summary:
Congress Vows to Fight for Jammu & Kashmir Statehood in Election
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.