ADVERTISEMENT

ബെംഗളൂരു∙ ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും അപമാനിക്കുന്നവർക്ക് 3 മാസം തടവോ 10,000 രൂപ പിഴയോ വിധിക്കുന്ന നിയമഭേദഗതി കർണാടക സർക്കാർ വിജ്ഞാപനം ചെയ്തു. വാക്കുകൾ, ചിഹ്നങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് മനഃപൂർവമായി ഡോക്ടർമാരെ അപമാനിക്കുന്നവർക്കെതിരെയാണു നടപടി നിർദേശിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, നഴ്സിങ് ഹോം, മറ്റേണിറ്റി കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകരും സുരക്ഷാ ജീവനക്കാർക്കും നിയമപരിരക്ഷ ലഭിക്കും. 

English Summary:

Three months imprisonment in Karnataka for insulting doctors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com