ADVERTISEMENT

ന്യൂഡൽഹി ∙ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയെന്നതുൾപ്പെടെയുള്ള കേസുകൾ നേരിടുന്ന മുൻ ഐഎഎസ് പ്രബേഷനറി ഓഫിസർ പൂജ ഖേദ്കറിന് അറസ്റ്റിൽനിന്നുള്ള ഇടക്കാല സംരക്ഷണം ഡൽഹി ഹൈക്കോടതി നീട്ടി. പൂജയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വിഷയം 29ലേക്കു മാറ്റുകയായിരുന്നു. ഡൽഹി പൊലീസ് മറുപടി നൽകാൻ കൂടുതൽ സമയം തേടിയ സാഹചര്യത്തിലാണു നീട്ടിയത്. 

ജാമ്യം അനുവദിക്കുന്നതിനെ യുപിഎസ്‌സി എതിർത്തു. വ്യാജരേഖ തയാറാക്കിയാണു സിവിൽ സർവീസ് പരീക്ഷയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കിയതെന്നു വ്യക്തമായതോടെ യുപിഎസ്‌സി ഇവരെ പുറത്താക്കിയിരുന്നു. യുപിഎസ്‌സിയുടെ പരാതിയിൽ പൂജ ഖേദ്കറിനെതിരെ ഡൽഹി പൊലീസ് കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

English Summary:

Puja Khedkar's bail application postponed to august 29

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com