ADVERTISEMENT

മുംബൈ∙ സ്കൂൾ സുരക്ഷിതമല്ലെങ്കിൽ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അർഥം എന്താണെന്ന് ബോംബെ ഹൈക്കോടതി ചോദിച്ചു. താനെയ്ക്കടുത്ത് ബദ്‍ലാപുരിലെ സ്കൂളിൽ 2 നഴ്സറി വിദ്യാർഥിനികളെ ശുചീകരണത്തൊഴിലാളി പീഡിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത കോടതി മഹാരാഷ്ട്ര സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചു.

പീഡനം അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യാത്ത സ്കൂൾ അധികൃതർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നു നിർദേശിച്ച കോടതി എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കുട്ടികളുടെ രക്ഷിതാക്കളെ  മണിക്കൂറുകൾ കാത്തുനിർത്തിയത് ഗുരുതര വീഴ്ചയാണെന്നു വിലയിരുത്തി. ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായില്ലെങ്കിൽ സർക്കാർ അനങ്ങില്ലെന്ന സ്ഥിതിയാണ്. നഴ്സറിയിലെ പീഡനം ഞെട്ടിക്കുന്നു.

പെൺകുട്ടികളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. കുട്ടികളുടെയും രക്ഷിതാക്കളുടെയും രഹസ്യമൊഴി ഉടൻ രേഖപ്പെടുത്തി കൗൺസലിങ് നൽകണം. പ്രത്യേക അന്വേഷണ സംഘം വിശദ റിപ്പോർട്ട് 27നകം നൽകണം. കേസ് ഡയറി, എഫ്ഐആറിന്റെ പകർപ്പ്, മറ്റ് രേഖകൾ എന്നിവ സമർപ്പിക്കാൻ പൊലീസിനോടും നിർദേശിച്ചു. കേസ് 27ന് വീണ്ടും പരിഗണിക്കും. 

ഇതിനിടെ, പ്രതി അക്ഷയ് ഷിൻഡെയുടെ വീട് ആക്രമിച്ച ജനക്കൂട്ടം വീട്ടിലെ ഉപകരണങ്ങൾ അടിച്ചുതകർത്തു. പൊലീസും സ്കൂൾ മാനേജ്െമന്റും ഒത്തുകളിച്ചെന്ന് ആരോപിച്ച് നാട്ടുകാർ നേരത്തേ സ്കൂൾ ആക്രമിച്ചിരുന്നു. ബദ്‌ലാപുരിലെ ആദർശ് വിദ്യാമന്ദിർ സ്കൂളിലെ ശുചിമുറിയിൽ ഇൗ മാസം 12നാണ് നഴ്സറി കുട്ടികൾ പീഡനത്തിന് ഇരയായത്.

English Summary:

Bombay High Court slams Maharashtra government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com