ADVERTISEMENT

ന്യൂഡൽഹി ∙ പ്രത്യേക പ്രവേശന പരീക്ഷ പുനഃസ്ഥാപിക്കുക, സർവകലാശാലയിൽ ജാതി സെൻസസ് നടത്തുക, പുതിയ ഹോസ്റ്റൽ തുറക്കുക, ക്യാംപസിൽ ലൈബ്രറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥി യൂണിയൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

 ഇരുപതിലേറെ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ രാത്രിയോടെ വിട്ടയച്ചു. പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ ക്യാംപസിലെത്തിയ മലയാളി മാധ്യമപ്രവർത്തകരെ ജെഎൻയുവിലെ സുരക്ഷാ ജീവനക്കാർ കയ്യേറ്റം ചെയ്തു. ക്യാമറ ഉൾപ്പെടെ തകർക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എ.എ.റഹീം എംപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തയച്ചു. 

എംപിമാരായ ജോൺ ബ്രിട്ടാസ്, പി.സന്തോഷ് കുമാർ തുടങ്ങിയവർ അപലപിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1ന് സർവകലാശാലയ്ക്ക് അകത്തുനിന്ന് ആരംഭിച്ച മാർച്ച് പ്രധാന ഗേറ്റിനു സമീപം ബാരിക്കേഡ് തീർത്തു പൊലീസ് തടഞ്ഞിരുന്നു.

English Summary:

Clashes in JNU Union March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com