ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ഇന്ത്യാ സഖ്യത്തിലെ കോൺഗ്രസ് – നാഷനൽ കോൺഫറൻസ് കക്ഷികൾക്കിടയിൽ ആശയക്കുഴപ്പം. പ്രശ്നപരിഹാരത്തിനു കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഹൈക്കമാൻഡ് അടിയന്തരമായി ജമ്മു കശ്മീരിലേക്ക് അയച്ചു.

90 അംഗ നിയമസഭയിലേക്കു കോൺഗ്രസും നാഷനൽ കോൺഫറൻസും മറ്റു ചെറുപാർട്ടികളും തമ്മിൽ ഏകദേശ സീറ്റ് ധാരണ ആയിരുന്നെങ്കിലും ആദ്യഘട്ട സ്ഥാനാർഥിനിർണയത്തോടെ പ്രശ്നമുടലെടുക്കുകയായിരുന്നു. 

അതിനിടെ ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗസീവ് ആസാദ് പാർട്ടി(ഡിപിഎപി) ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 13 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 

English Summary:

Jammu and Kashmir Elections: Congress, NC in Seat-Sharing Standoff as Deadline Near

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com