‘കുടുംബരാഷ്ട്രീയം യുവാക്കളുടെ വഴിമുടക്കുന്നു’; മൻ കി ബാത്തിൽ നരേന്ദ്ര മോദി
Mail This Article
ന്യൂഡൽഹി ∙ കുടുംബാധിപത്യം രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ വഴിമുടക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തച്ഛനോ മാതാപിതാക്കൾക്കോ രാഷ്ട്രീയ പാരമ്പര്യം ഇല്ലായെന്ന കാരണത്താൽ, ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് രാജ്യത്തെ യുവാക്കൾക്ക് ഉള്ളതെന്നും മോദി പറഞ്ഞു.
രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരു ലക്ഷം പേരെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുമെന്ന സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിനു ലഭിച്ച പ്രതികരണത്തെക്കുറിച്ചു പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ ‘മൻ കി ബാത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബരാഷ്ട്രീയം പുതിയ പ്രതിഭകളെ അടിച്ചമർത്തുന്നുവെന്നു ചിലർ തനിക്കെഴുതിയതായി മോദി പറഞ്ഞു.
വികസിത ഭാരത ലക്ഷ്യത്തിലേക്കാണ് ഇന്ത്യ നടന്നടുക്കുന്നത്. പ്രത്യേക രാഷ്ട്രീയ പശ്ചാത്തലമില്ലാതെ, സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങിയ മുൻഗാമികളുടെ മാതൃകയിൽ യുവാക്കൾ പൊതുജീവിതത്തിന്റെ ഭാഗമാകണമെന്നു മോദി പറഞ്ഞു.