ജമ്മു കശ്മീർ: നാലാം പട്ടിക പുറത്തിറക്കി ബിജെപി
Mail This Article
×
ന്യൂഡൽഹി ∙ പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിഷേധത്തിനും രാജിക്കുമിടെ, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തെ സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തിറക്കി. പാർട്ടി ജമ്മു കശ്മീർ അധ്യക്ഷൻ രവീന്ദർ റെയ്ന, നൗഷേര മണ്ഡലത്തിൽ മത്സരിക്കും. ഇതടക്കം രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള 6 പേരുടെ പട്ടികയാണ് ഇന്നലെ പുറത്തിറക്കിയത്. 3 ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് ഇതോടെ 51 സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചു. അതേസമയം, സ്ഥാനാർഥിപ്പട്ടികയിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം കശ്മീരിലേക്കും പടർന്നിട്ടുണ്ട്.
English Summary:
BJP has released the fourth list in Jammu and Kashmir
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.