മക്കൾക്ക് ചോദ്യം ചോർത്തി നൽകി; പിഎസ്സി അംഗം അറസ്റ്റിൽ
Mail This Article
×
ജയ്പുർ ∙ സബ് ഇൻസ്പെക്ടർ റിക്രൂട്മെന്റ് ചോദ്യപ്പേപ്പർ ചോർത്തൽ കേസിൽ രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷൻ അംഗം രാമുറാം റെയ്ക അറസ്റ്റിൽ. റെയ്കയുടെ മകൾ ശോഭ റെയ്ക, മകൻ ദേവേഷ് റെയ്ക എന്നിവർ ഉൾപ്പെടെ, സിലക‍്‍ഷൻ ലഭിച്ചു പരിശീലനം നേടിവന്നിരുന്ന 5 പേരെ പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കു ചോദ്യപ്പേപ്പർ ചോർത്തി നൽകിയത് റെയ്കയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ കുറ്റാരോപിതരായ 61 പേരിൽ 33 പേർ എസ്ഐ പരിശീലനം നേടുന്നവരും 4 പേർ ജോലി കിട്ടിയിട്ടും പരിശീലനത്തിന് എത്താതിരുന്നവരും ആണ്.
English Summary:
PSC member arrested for leaking question to his children
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.