ADVERTISEMENT

ന്യൂഡൽഹി ∙ വ്യാപാര, സാംസ്കാരിക മേഖലയിൽ ബ്രൂണയ്‌യുമായി  കൂടുതൽ സഹകരണം ലക്ഷ്യമിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2 ദിവസത്തെ ബ്രൂണയ് സന്ദർശനത്തിനായി എത്തിയ അദ്ദേഹം സമൂഹമാധ്യമമായ എക്സിലാണ് ഇക്കാര്യം കുറിച്ചത്. ഉഭയകക്ഷി സന്ദർശനത്തിനായി ബ്രൂണയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. ബ്രൂണയ് സുൽത്താൻ ഹസനൽ ബോൽക്കിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം വിവിധ മേഖലയിലെ കരാറുകളും ചർച്ച ചെയ്യും. ബ്രൂണയ്ക്കു ശേഷം സിംഗപ്പൂർ സന്ദർശിക്കും.

English Summary:

Prime Minister's visit to Brunei begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com