കേജ്‌രിവാൾ രാജിക്ക്; പിൻഗാമി ഇന്ന്
Mail This Article
×
ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിനു പകരം ഡൽഹി മുഖ്യമന്ത്രി പദവിയിലെത്തുന്നത് ആരെന്ന് ഇന്നറിയാം. 2 ദിവസത്തിനുള്ളിൽ ഡൽഹി മുഖ്യമന്ത്രി പദവിയിൽനിന്നു രാജിവയ്ക്കുമെന്നു ഞായറാഴ്ച കേജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകിട്ടു 4.30ന് കേജ്‌രിവാൾ ലഫ്.ഗവർണർ വി.കെ.സക്സേനയെ സന്ദർശിക്കും.
മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നു ജയിലിൽനിന്നു പുറത്തെത്തിയ ആംആദ്മി പാർട്ടി കൺവീനർ കേജ്‌രിവാൾ അപ്രതീക്ഷിതമായാണു രാജിപ്രഖ്യാപനം നടത്തിയത്.
കേജ്‌രിവാളിന്റെ പിൻഗാമിയായി മന്ത്രിമാരായ അതിഷി, ഗോപാൽ റായ്, കൈലാഷ് ഗലോട്ട് തുടങ്ങിയവരുടെ പേരുകളാണു സജീവം. ഇന്നു രാവിലെ 11.30നു നിയമസഭാ കക്ഷി യോഗത്തിനു ശേഷമാകും അന്തിമ പ്രഖ്യാപനം.
English Summary:
Arvind Kejriwal to resign; Announcement of successor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.