ADVERTISEMENT

ന്യൂഡൽഹി ∙ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശങ്ങളിൽ സ്വമേധയാ ഇടപെട്ട സുപ്രീം കോടതി, കർണാടക ഹൈക്കോടതിയോട് റിപ്പോർട്ട് തേടി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ച ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ മറ്റൊരു കേസിൽ വാദം നടക്കുന്നതിനിടെ വനിതാ അഭിഭാഷകയോട് ആക്ഷേപ പരാമർശം നടത്തിയിരുന്നു. വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ പ്രതിഷേധം രൂക്ഷമായതോടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിഷയത്തിൽ ഇടപെട്ടത്. അഭിഭാഷകനോട് നികുതി ദായകനാണോ എന്നു ചോദിച്ചപ്പോൾ വനിതാ അഭിഭാഷക ‘അതേ’ എന്നു മറുപടി നൽകിയതാണ് ജസ്റ്റിസ് ശ്രീശാനന്ദയെ പ്രകോപിപ്പിച്ചത്.

English Summary:

Supreme Court Seeks Report on controversial remark of judge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com