ADVERTISEMENT

ന്യൂഡൽഹി ∙ എയർ മാർഷൽ അമർപ്രീത് സിങ് വ്യോമസേനയുടെ പുതിയ മേധാവിയാകും. നിലവിൽ ഉപമേധാവിയാണ്. നിലവിലെ സേനാമേധാവിയായ എയർ ചീഫ് മാർഷൽ വി.ആർ.ചൗധരിയുടെ പിൻഗാമിയായി 30നു ചുമതലയേൽക്കും. 5000 മണിക്കൂറിലേറെ യുദ്ധവിമാനങ്ങൾ പറത്തി പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. 

നാഷനൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ്, നാഷനൽ ഡിഫൻസ് കോളജ് എന്നിവിടങ്ങളിൽ നിന്നു പരിശീലനം പൂർത്തിയാക്കിയ എയർ മാർഷൽ എ.പി.സിങ് 1984 ഡിസംബർ 21നാണു വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ സേവനമാരംഭിക്കുന്നത്. പരിശീലകനായും മികവു തെളിയിച്ചിട്ടുള്ള ഇദ്ദേഹം മോസ്കോയിൽ മിഗ് 29 യുദ്ധവിമാനങ്ങളുടെ നവീകരണ ഘട്ടത്തിൽ പ്രൊജക്ട് മാനേജ്മെന്റ് ടീമിനു നേതൃത്വം നൽകി. 

യുപിയിലെ സെൻട്രൽ എയർ കമാൻഡിന്റെ കമാൻഡിങ് ഓഫിസറായിരുന്ന ഇദ്ദേഹം കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിനാണു വ്യോമസേനാ ഉപമേധാവിയായി നിയമിതനായത്.

English Summary:

Air marshal Amarpreet Singh will be new chief of air force

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com