യുഎൻ പഴയ കാലത്തിന്റെ തടവറയിൽ: ഇന്ത്യ
Mail This Article
×
ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ അംഗത്വരീതി മാറണമെന്നും കാലത്തിനൊത്തു സംവിധാനം പരിഷ്കരിക്കണമെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടു. യുഎൻ ആസ്ഥാനത്ത് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് രക്ഷാസമിതി വിപുലീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ജയശങ്കർ ആവർത്തിച്ചത്.
ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവയുൾപ്പെടുന്ന ദക്ഷിണലോകത്തിന് വേണ്ടപോലെ പ്രാതിനിധ്യമില്ലാത്തത് അനീതിയാണ്. രക്ഷാസമിതിയിലെ അംഗത്വ വിഭാഗങ്ങൾ രണ്ടും വിപുലീകരിക്കണം. അല്ലെങ്കിൽ 15 അംഗ സമിതിക്ക് ഇപ്പോഴുള്ള പോരായ്മകൾ അതേപടി തുടരും– ജയശങ്കർ ചൂണ്ടിക്കാട്ടി.
English Summary:
UN should reformed system with time says S Jaishankar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.