ADVERTISEMENT

ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധപ്രദേശമായ സിയാച്ചിനിലെ ബേസ് ക്യാംപ് രാഷ്ട്രപതി ദ്രൗപദി മുർമു സന്ദർശിച്ചു. ഏറ്റവും കഠിനമായ സാഹചര്യത്തിലും രാജ്യത്തിനു വേണ്ടി നിലകൊള്ളുന്ന സൈനികരെ അഭിനന്ദിച്ച രാഷ്ട്രപതി സായുധസേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ അവരെക്കുറിച്ച് അഭിമാനമുണ്ടെന്നും പറഞ്ഞു. 1984 ഏപ്രിൽ 13നു സിയാച്ചിൻ മലനിരകളിൽ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മേഘദൂത് ആരംഭിച്ചശേഷം വീരമൃത്യു വരിച്ച സൈനികരുടെ സ്മാരത്തിൽ ദ്രൗപദി മുർമു ആദരാഞ്ജലി അർപ്പിച്ചു. കരസേനാ യൂണിഫോം ധരിച്ചെത്തിയ രാഷ്ട്രപതി സൈനികരുമായി ആശയവിനിമയം നടത്തി.

English Summary:

President Droupadi Murmu visited siachen soldiers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com