ADVERTISEMENT

യുണൈറ്റഡ് നേഷൻസ് ∙ ലോകമെമ്പാടുമുള്ള ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാന്റെ വിരലടയാളം ഉണ്ടെന്നും ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരത പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്നു തിരിച്ചറിയണമെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം സംഘത്തിലെ ഫസ്റ്റ് സെക്രട്ടറി ഭവിക മംഗളാനന്ദൻ പറഞ്ഞു. കഴിഞ്ഞദിവസം യുഎൻ പൊതുസഭയിലെ സംവാദത്തിൽ പാക്ക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ജമ്മു കശ്മീർ വിഷയം ഉന്നയിച്ചതിനു മറുപടിയായിട്ടായിരുന്നു ഇന്ത്യയുടെ പ്രതികരണം. 370– ാം വകുപ്പ് റദ്ദാക്കിയത് പിൻവലിക്കണമെന്നും കശ്മീരിലെ സമാധാനത്തിനായി ചർച്ച നടത്തണമെന്നുമായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം.

ഭീകരവാദം, ലഹരിമരുന്നു വ്യാപാരം, രാജ്യാന്തര കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് കുപ്രസിദ്ധി നേടിയ, സൈന്യം ഭരിക്കുന്ന ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ വിമർശിക്കാൻ തുനിയുന്നത് പരിഹാസ്യമാണെന്ന് ഇന്ത്യ തിരിച്ചടിച്ചു. കൃത്രിമ തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള രാജ്യം ജനാധിപത്യ തിരഞ്ഞെടുപ്പുകളെപ്പറ്റി പറയുന്നതിനെയും വിമർശിച്ചു. നുണകൾ ആവർത്തിച്ച് സത്യത്തെ നേരിടാനുള്ള പാക്കിസ്ഥാന്റെ ശ്രമം വിലപ്പോവില്ലെന്നും ഭവിക പറഞ്ഞു.

English Summary:

India warned Pakistan in UN General Assembly: "Cross-Border Terrorism Will Invite Retaliation"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com