ഒറ്റതിരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധം: സിപിഎം
Mail This Article
ന്യൂഡൽഹി ∙ ഒരു രാജ്യം, ഒറ്റതിരഞ്ഞെടുപ്പ് സമ്പ്രദായം ഭരണഘടനയ്ക്കും രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്കും എതിരാണെന്നും ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്തുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു. ഇതുൾപ്പെടെ വിഷയങ്ങളിൽ ഈ മാസം 15 മുതൽ നവംബർ 15 വരെ പ്രചാരണ പരിപാടി നടത്താനും പാർട്ടി തീരുമാനിച്ചു. വിലക്കയറ്റം, ഇന്ധനവില, തൊഴിലില്ലായ്മ, സ്വകാര്യവൽക്കരണം, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങളിലും പ്രചാരണം നടത്താൻ സിസി സംസ്ഥാന ഘടകങ്ങളോടു നിർദേശിച്ചു.
-
Also Read
ബംഗാൾ: ജൂനിയർ ഡോക്ടർമാർ വീണ്ടും സമരത്തിൽ
കലാപ സാഹചര്യം രൂക്ഷമായ മണിപ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാത്തതിനെ സിപിഎം വിമർശിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണം, കൊൽക്കത്ത ആർ.ജി. കർ ആശുപത്രിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പാർലമെന്റ് നിയമനിർമാണം നടത്തണം– യോഗം ആവശ്യപ്പെട്ടു.