ADVERTISEMENT

തിരുവനന്തപുരം ∙ ശുക്ര ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ പഠന ദൗത്യം, ‘ശുക്രയാൻ’ എന്നറിയപ്പെടുന്ന വീനസ് ഓർബിറ്റർ മിഷൻ (വിഒഎം) 2028 മാർച്ചിൽ വിക്ഷേപിക്കും. മാർച്ച് 29ന് എൽവിഎം 3 റോക്കറ്റിലാണ് വിക്ഷേപണം. 112 ദിവസത്തെ യാത്രയ്ക്കു ശേഷം ജൂലൈ 19ന് ശുക്രന്റെ ഭ്രമണപഥത്തിൽ വിഒഎമ്മിനെ എത്തിക്കുകയാണ് ലക്ഷ്യം. ഏകദേശം 1236 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

വിഒഎമ്മിൽ 19 ശാസ്ത്രീയ പഠനോപകരണങ്ങൾ (പേലോഡ്) കൊണ്ടു പോകാമെന്നാണ് വിദഗ്ധ അവലോകന സമിതി ശുപാർശ ചെയ്തത്. ശുക്രന്റെ പൊതുഅവസ്ഥ പഠിക്കുകയാണ് ലക്ഷ്യം. ഭാവിയിലെ ശുക്രദൗത്യങ്ങൾക്ക് ആവശ്യമായ വിവരശേഖരം ദൗത്യത്തിലൂടെ കണ്ടെത്തും. ശുക്രന്റെ അന്തരീക്ഷത്തിലെ ചൂട് പ്രതിരോധിക്കാനും വായു നിയന്ത്രിച്ച് വേഗം കൈകാര്യം ചെയ്യാനുമുള്ള (എയ്റോ ബ്രേക്കിങ്) പരീക്ഷണങ്ങളും നടക്കും. 

ശുക്രനു ചുറ്റും 500 കിലോമീറ്റർ വരെ അടുത്തും 60,000 കിലോമീറ്റർ വരെ അകലെയുമായി ദീർഘവൃത്താകൃതിയിലെ ഭ്രമണപഥത്തിൽ എത്തുന്ന വിഒഎം 6–8 മാസം കൊണ്ട് എയ്റോബ്രേക്കിങ്ങിലൂടെ വേഗം ക്രമീകരിച്ച് 200 X 600 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് എത്തും. അവിടെ നിന്ന് ശുക്രനെ ഏറ്റവും അടുത്തു നിരീക്ഷിക്കാനും പഠിക്കാനുമാകും.

English Summary:

India will launch Venus Orbiter Mission in March 2028

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com