ADVERTISEMENT

ബെംഗളൂരു ∙ അഴിമതിക്കേസിൽ ഉൾപ്പെട്ട എല്ലാ നേതാക്കളും രാജിക്കു തയാറാണോ എന്നു ചോദിച്ച ജനതാദൾ (എസ്) എംഎൽഎ ജി.ടി.ദേവെഗൗഡ, ഭൂമിയിടപാടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി. ബിജെപിയും ദളും ഉൾപ്പെട്ട പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജിക്കു വേണ്ടി സമരം നടത്തുന്നതിനിടെയാണ് എംഎൽഎ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് ആർ.അശോക ഉൾപ്പെടെ ഒട്ടേറെ നേതാക്കളുടെ പേരിൽ അഴിമതിക്കേസുകളുണ്ടെന്നും പറഞ്ഞു. മുഖ്യമന്ത്രിക്ക് 136 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന ദേവെഗൗഡയുടെ വാക്കുകൾ തനിക്കു കരുത്ത് പകരുന്നതായി സിദ്ധരാമയ്യയും പ്രതികരിച്ചു. 

അതിനിടെ, മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയ വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണ ബെംഗളൂരുവിലെ ഇ.ഡി ഓഫിസിൽ ഹാജരായി തെളിവുകൾ സമർപ്പിച്ചു. മൈസൂരു നഗര വികസന അതോറിറ്റി അനുവദിച്ച എല്ലാ സൈറ്റുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൈസൂരു മജിസ്ട്രേട്ട് കോടതിയിൽ അഭിഭാഷകൻ പൊതുതാൽപര്യ ഹർജി നൽകിയിട്ടുമുണ്ട്. 

English Summary:

No need for Siddaramaiah's resignation; Janata Dal(S) MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com