റെയിൽവേയിൽ 78 ദിവസത്തെ ശമ്പളം ബോണസ്
Mail This Article
×
ന്യൂഡൽഹി ∙ റെയിൽവേയിലെ ഗസറ്റഡ് അല്ലാത്ത ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ട്രാക്ക് മെയിന്റനർ, ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ, സൂപ്പർവൈസർ, ടെക്നിഷ്യൻ ഹെൽപർ, പോയിന്റ്സ്മാൻ തുടങ്ങിയ വിഭാഗങ്ങളിലെ 11.72 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. 2028.57 കോടി രൂപയാണിതിനു വേണ്ടി വരിക. മേജർ തുറമുഖങ്ങളിലെയും ഡോക് ലേബർ ബോർഡിലെയും ജീവനക്കാരുടെ ഉൽപാദന ബന്ധിത റിവാഡ് പദ്ധതി പുതുക്കാനും തീരുമാനിച്ചിട്ടുണ്ട്.
English Summary:
Bonus equal to salary of 78 days in Railway
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.