ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥ വൈകാതെ പുറത്തുവന്നേക്കും. ഏറെ നാളായി സോണിയ ആത്മകഥയെഴുത്തിന്റെ പണിപ്പുരയിലായിരുന്നുവെന്നാണു വിവരം. സോണിയയിൽ നിന്നോ കോൺഗ്രസിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പുസ്തകത്തിന്റെ ആഗോള പ്രസാധനാവകാശം ഹാർപർ കോളിൻസിനു നൽകി. സോണിയയുടെ ജീവിതം അടിസ്ഥാനമാക്കി ഒട്ടേറെ ജീവചരിത്രങ്ങളുണ്ടെങ്കിലും ഇതുവരെ ആത്മകഥ എഴുതിയിരുന്നില്ല. അകാലത്തിൽ പൊലിഞ്ഞ ഇന്ദിര ഗാന്ധിയോ രാജീവ് ഗാന്ധിയോ ആത്മകഥ എഴുതിയിരുന്നില്ല.

English Summary:

Sonia Gandhi's autobiography may come out soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com