നടൻ സയാജി ഷിൻഡെ അജിത് പവാറിനൊപ്പം
Mail This Article
×
മുംബൈ∙ മറാഠി നടൻ സയാജി ഷിൻഡെ എൻസിപി അജിത് പവാർ വിഭാഗത്തിൽ ചേർന്നു. ദിലീപിന്റെ നാടോടി മന്നൻ എന്ന മലയാള സിനിമയിൽ വില്ലനായി അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, കന്നഡ, ഭോജ്പുരി സിനിമകളിലും പരിചിത മുഖമാണ്. അജിത് പവാറിന്റെയും മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വമെടുത്തത്.
അതിനിടെ, മന്ത്രിസഭാ യോഗത്തിൽ നിന്ന് 10 മിനിട്ടിൽ ഇറങ്ങിപ്പോയതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാർ പൂർണമായും തള്ളി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനു കോടി രൂപ ചെലവു വരുന്ന പദ്ധതികൾ അജിത്തിന്റെ അറിവില്ലാതെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയതെന്ന് പ്രചാരണമുണ്ടായിരുന്നു
English Summary:
Marathi actor Sayaji Shinde joins ncp Ajit Pawar faction
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.