കൊടൈക്കനാൽ, ഊട്ടി: ഇ പാസ് നിയന്ത്രണം തുടരും
Mail This Article
×
ചെന്നൈ ∙ കൊടൈക്കനാൽ, ഊട്ടി യാത്രയ്ക്കുള്ള ഇ-പാസ് നിബന്ധന അനിശ്ചിത കാലത്തേക്കു നീട്ടി. പരിസ്ഥിതി മലിനീകരണം ചൂണ്ടിക്കാട്ടി മേയ് 7 മുതലാണ് സന്ദർശകരെ നിയന്ത്രിക്കാൻ നീലഗിരി, ഡിണ്ടിഗൽ കലക്ടർമാരോടു മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. നിയമം കർശനമായി നടപ്പാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചാണു കോടതി നിയന്ത്രണം നീട്ടിയത്. വാഹനത്തിലെ യാത്രക്കാർ, മോഡൽ, ഇന്ധനം, സന്ദർശന – താമസ വിവരങ്ങൾ, ഉദ്ദേശ്യം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി epass.tnega.org സൈറ്റ് വഴിയാണ് ഇ പാസിന് അപേക്ഷിക്കേണ്ടത്.
English Summary:
E-Pass Mandatory for Kodaikanal & Ooty: Travel Restrictions Extended Indefinitely
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.