ADVERTISEMENT

ന്യൂഡൽഹി ∙ ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി ഇന്നു സ്ഥാനമേൽക്കും. പഞ്ച്‌കുലയിലാണു സത്യപ്രതിജ്ഞാ ചടങ്ങ്. പാർട്ടി നിരീക്ഷകനായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗം നിയമസഭാ കക്ഷി നേതാവായി സെയ്നിയെ തിരഞ്ഞെടുത്തു. കിഷൻ ബേദിയും അനിൽ വിജുമാണ് സെയ്നിയുടെ പേര് നിർദേശിച്ചത്.

കേന്ദ്ര നിരീക്ഷകനായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, ഹരിയാനയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു ചുമതല വഹിച്ച ധർമേന്ദ്ര പ്രധാൻ, ബിപ്ലബ് ദേബ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഹരിയാനയിൽ തുടർച്ചയായി മൂന്നാം വട്ടമാണു ബിജെപി അധികാരത്തിലെത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. 

English Summary:

Nayab Singh Saini will take office in Haryana today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com