പന്നു വധശ്രമക്കേസ്: ഇന്ത്യയുടെ സഹകരണം തൃപ്തികരമെന്ന് യുഎസ്
Mail This Article
×
വാഷിങ്ടൻ ∙ യുഎസ് പൗരനായ സിഖ് വിഘടനവാദി നേതാവ് ഗുട്പട്‍വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന ഇന്ത്യൻ സമിതി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
-
Also Read
ഷെയ്ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറന്റ്
അന്വേഷണത്തിൽ ഇന്ത്യയുടെ സഹകരണം തൃപ്തികരവും പ്രയോജനപ്രദവുമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ അറിയിച്ചു. പന്നു വധശ്രമക്കേസിൽ പങ്കുണ്ടെന്ന് യുഎസ് ആരോപിക്കുന്ന ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത സർക്കാരിനായി ജോലി ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
English Summary:
US says India's cooperation satisfactory for Gurpatwant Singh Pannun case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.