ADVERTISEMENT

ന്യൂഡൽഹി ∙ ചൈനക്കാർക്ക് വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എംപി അടക്കമുള്ളവർക്കെതിരെ സിബിഐ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 

2011ൽ പി.ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെ, പഞ്ചാബിൽ തുടങ്ങാനിരുന്ന ഊർജോൽപാദന കമ്പനിയിലെ ചൈനക്കാരായ ജീവനക്കാർക്ക് വീസ അനുവദിക്കുന്നതിന്,  അടുപ്പക്കാരനായ ഭാസ്കരരാമനും ചില കമ്പനികളും വഴി കൈക്കൂലി വാങ്ങിയെന്നാണു കേസ്. 2022ൽ ആണു            സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. പരിധിയിൽ കവിഞ്ഞ വീസ അനുവദിക്കാൻ വേണ്ടിയാണു കാർത്തി ചിദംബരത്തിനു കൈക്കൂലി നൽകിയതെന്നു കുറ്റപത്രത്തിൽ ആരോപിക്കുന്നു.

English Summary:

Visa bribe: Charge sheet against Karti Chidambaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com