ADVERTISEMENT

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിലെ റോഡ് പദ്ധതികൾക്കുള്ള ടെൻഡർ നടപടികളിൽ എൻഡിഎ സർക്കാർ 10,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. 2 പ്രത്യേക കമ്പനികൾക്ക് മാത്രം ടെൻഡർ ലഭിക്കും വിധമായിരുന്നു തട്ടിപ്പെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്‌മെൻ്റ് കോർപറേഷൻ മാർഗനിർദേശ പ്രകാരം ഒരു കമ്പനിക്ക് 2 പ്രോജക്ടുകൾ മാത്രമേ ലഭിക്കൂ എന്നിരിക്കെ 2 കമ്പനികൾക്ക് 4 വീതം പദ്ധതികൾ ലഭിച്ചു. 10,087 കോടിക്കു പകരം 20,990 കോടി രൂപ ചെലവഴിച്ചെന്നും പറ‍ഞ്ഞു.

English Summary:

10,000 crore scam: Congress against Maharashtra government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com