ADVERTISEMENT

ചണ്ഡിഗഡ് ∙ എൻഡിഎ മുഖ്യ മന്ത്രിമാരുടെ സമ്മേളനം വർഷത്തിൽ 2 തവണ നടത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന എൻഡിഎ മുഖ്യമന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 വർഷത്തിനിടെ 4.5 കോടി കത്തുകളാണു തനിക്കു ലഭിച്ചതെന്നും യുപിഎ സർക്കാരിന്റെ 10 വർഷത്തിനിടെ പ്രധാനമന്ത്രിക്ക് 5 ലക്ഷം കത്തുകൾ മാത്രമാണു ലഭിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ് ഇതെന്നു മോദി അഭിപ്രായപ്പെട്ടു. 17 മുഖ്യമന്ത്രിമാരും 18 ഉപമുഖ്യമന്ത്രിമാരും പങ്കെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവർ പ്രസംഗിച്ചു.

English Summary:

Narendra Modi Calls for Twice-Yearly NDA Chief Minister Conferences to Bolster Governance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com