ADVERTISEMENT

ന്യൂഡൽഹി ∙ ഗുരുതര സ്വഭാവമുള്ള കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാനും വിലങ്ങു വയ്ക്കാനും പൊലീസിന് അനുമതി നൽകുന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) വ്യവസ്ഥയ്ക്ക് അനുകൂലമായി സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമർശം.

വിമർശനങ്ങൾക്കു കാരണമായ വ്യവസ്ഥയ്ക്കെതിരെ മണ്ണാർഗുഡി ബാർ അസോസിയേഷനാണ് ഹർജി നൽകിയത്. ‘സമൂഹത്തിൽ എന്തെല്ലാംതരം ഇത്തിൾക്കണ്ണികളാണുള്ളതെന്നു നോക്കൂ’ എന്നായിരുന്നു ഇതു പരിഗണിക്കവെ, ബെഞ്ചിലംഗമായ ജസ്റ്റിസ് സൂര്യകാന്തിന്റെ ചോദ്യം. ഭീകരവാദികളും ആസിഡ് എറിയുന്നവരും ഉൾപ്പെടെയുള്ള കുറ്റവാളികളുണ്ട്.

ചില പ്രത്യേക കുറ്റകൃത്യങ്ങൾക്ക് വ്യവസ്ഥകൾ വ്യത്യസ്തമായിരിക്കേണ്ടതുണ്ടെന്നു കോടതി വിലയിരുത്തി. ഹർജിയിൽ സർക്കാരിനു നോട്ടിസ് അയയ്ക്കാൻ കോടതി വിസമ്മതിച്ചു. വിവിധ രാജ്യങ്ങളിൽ തുടരുന്ന രീതി വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ഹർജിക്കാരോടു നിർദേശിക്കുകയും ചെയ്തു.

English Summary:

Supreme Court justified BNSS system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com